ഫ്‌ളോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) നിര്യാതയായി. പരേതയുടെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ അനുശോചനം രേഖപ്പെടുത്തി.
ജയിംസ് അക്കത്തറ മറിയാമ്മ അക്കത്തറ ദമ്പതികളുടെ മകളാണ് പരേത.
ഭർത്താവ്: ജെറി തോമസ്.
മക്കൾ: ജെറമി, ജയ്‌ല.
സംസ്‌കാര ശുശ്രൂഷകൾ: പരേതയുടെ പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും ജനുവരി 5 തിങ്കളാഴ്ച നടക്കും. ബ്രാൻഡനിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയിൽ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) രാവിലെ 8:30ന് പൊതുദർശനം ആരംഭിക്കും. തുടർന്ന് സംസ്‌കാര ശുശ്രൂഷകൾ നടത്തുന്നതാണ്.
ജെസ്മിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ തീരാനഷ്ടത്തിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ അറിയിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
