ന്യൂയോര്‍ക്ക്: ഫാ. ജോസ് കണ്ടത്തിക്കുടി നിര്യാതനായി. ന്യൂയോര്‍ക്കില്‍വച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം.
1995 ഒക്ടോബര്‍ ഒന്ന് മുതല്‍ 1999 ജൂണ്‍ 30 വരെ ജോസ് അച്ചന്‍ സീറോമലബാര്‍ സഭ ഷിക്കാഗോ മിഷന്‍ ഡയറക്ടറായിരുന്നു. ജോസ് അച്ചന്റെ ശ്രമങ്ങളും ആത്മീയ മാര്‍ഗ നിര്‍ദേശങ്ങളും നേതൃത്വവും ഷിക്കാഗോയിലെ സീറോ മലബാര്‍ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി കൂടാതെ അദ്ദേഹം സേവനമനുഷ്ഠിച്ച മറ്റ് സ്ഥലങ്ങളിലെല്ലാം വിശ്വാസികളില്‍ സഭയേയും ആത്മീയ മൂല്യങ്ങളെയും വളര്‍ത്തിയെടുക്കാന്‍ ഫാ. ജോസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വര്‍ണ്ണനാതീതമാണ്.
സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശനവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1