ഷിക്കാഗോ: ഷിക്കാഗോയിലെ ആദ്യകാല മലയാളികൾ ഒരാളായ ഇവാ ടി.സി. ചാക്കോ (ജോയിച്ചായൻ 86) നിര്യാതനായി. കവിയൂർ താഴത്തെകുറ്റു കുടുംബാംഗമാണ്.
1970കളുടെ ആരംഭഘട്ടത്തിൽ ഷിക്കാഗോയിൽ എത്തിച്ചേർന്ന പരേതൻ ദീർഘ വർഷങ്ങൾ ഷിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തലേക്ക് മടങ്ങി പോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: ഏലിയാമ്മ ചാക്കോ (അമ്മിണി) നിരണം മാനംകേരിൽ കുടുംബാംഗം.
മക്കൾ: ഡോക്ടർ എലിസബത്ത് ജോസഫ്, ഡോക്ടർ സൂസൻ മാത്യു
മരുമക്കൾ: പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു. അഞ്ച് കൊച്ചുമക്കൾ ഉണ്ട്.
ഷിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും, ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലിയിലും അംഗമായിരുന്ന പരേതൻ സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഐ.സി.എ.ജി സഭയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഷിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പി.സി ഉമ്മന്റെ സഹോദരനാണ്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ, ശാരോൻ ഫെല്ലോഷിപ് ഫാമിലി കോൺഫറൻസ് ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ, ഷിക്കാഗോ ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജിജു ഉമ്മൻ എന്നിവരുടെ പിതൃ സഹോദരനാണ് പരേതൻ.
സംസ്‌കാരം മെയ് 19 തിങ്കളാഴ്ച തിരുവല്ലയിൽ. രാവിലെ 9ന് പഴമ്പള്ളി ശാരോൻ സഭയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ തൊട്ടഭാഗം സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1