ഡിട്രോയിറ്റ്: ഇലഞ്ഞി കുഴിക്കമ്പിൽ വീട്ടിൽ പരേതനായ കെ.എം. പോളിന്റെ ഭാര്യ എൽസമ്മ പോൾ (74) ഡിട്രോയിറ്റിൽ നിര്യാതയായി. മുംബെ സേക്രട്ട് ഹാർട്ട് സീറോ മലബാർ ഇടവകാംഗമായ എൽസമ്മ, കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്.
ഏറെ നാളുകളായി മിഷിഗണിലെ ഷെൽബി ടൗൺഷിപ്പിൽ മകളായ ദീപ്തിയുടെയും മരുമകൻ ജോണിയുടെയും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
മക്കൾ: ദീപ്തി ചോരത്ത്, സിസ്റ്റർ ജോൺ കരോൾ എം.സി.
മരുമകൻ: ജോണി ചോരത്ത്.
കൊച്ചുമക്കൾ: നെവാൻ, ഡാരിൻ, ടെവിൻ.
പൊതുദർശനം: 2024 ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണിമുതൽ 11 മണിവരെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഹാളിൽ (17235 Mount Vernon St. Southfield, MI 48075)
സംസ്‌കാര ശുശ്രൂഷ: 2024 ഡിസംബർ 14 ശനിയാഴ്ച രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ.
തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് ഒരുമണിക്ക് ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിൽ (4701 N Rochester Rd, Okland Charter, Township, MI 48306).
കൂടുതൽ വിവരങ്ങൾക്ക്: ജോണി ചോരത്ത് (248-854-0814)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1