ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ 87) മാർച്ച് 23ന് ഡാളസിൽ നിര്യാതയായി. പരേതരായ സി.എം. ഡാനിയേൽ മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ്.
തിരുവല്ല സ്വദേശി പി.എം. തോമസാണ് ഭർത്താവ്. മക്കൾ: ജെസ്സി തോമസ്, ബിന്ദു തോമസ്.
1972ൽ ന്യൂയോർക്കിൽ എത്തിയ അമ്മാൾ 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെന്റ് ജോൺസ് ഹോസ്പിറ്റലിൽ ആതുര സേവനരംഗത്ത് നഴ്‌സായി പ്രവർത്തിച്ചു. 2010ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണി അംഗമാണ്.
സംസ്‌കാരം മാർച്ച് 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സണ്ണി വെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale , Texas ) ശുശ്രൂഷകൾക്ക് ശേഷം നടക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.Provisiontv.in ൽ ദർശിക്കാവുന്നതാണ്.
വിവരങ്ങൾക്ക് : ഡേവിഡ് ജോൺ (സജി) 972-655-4270
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1