ഏലിക്കുട്ടി ഫ്രാൻസീസ് ഡാളസിൽ അന്തരിച്ചു

JANUARY 4, 2026, 8:59 AM

ഡാളസ്: ടെക്‌സസിലെ പ്രമുഖ സാംസ്‌ക്കാരിക പ്രവർത്തകയും നോർത്ത് ടെക്‌സസ് ഇൻഡോ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യ പ്രവർത്തകയുമായ എലിക്കുട്ടി ഫ്രാൻസിസ് അന്തരിച്ചു.

നാലു ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്കലാന്റ് ഹോസ്പിറ്റലിൽ നഴ്‌സിംഗ് സൂപ്രവൈസറായി പ്രവർത്തിച്ച ഫ്രാൻസീസ് ഡാളസിലെ മലയാളികളുടെ സാംസ്‌ക്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.

ഭർത്താവ്: സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമ്മാതാവുമായ പരേതനായ സി.എൽ ഫ്രാൻസീസ്. പരേതനായ നടൻ ജയൻ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിർമ്മിച്ചത് സി.എൽ. ഫ്രാൻസീസാണ്.

vachakam
vachakam
vachakam

ഡാളസ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാൻസീസ് ഡാളസ് സെന്റ് തോമസ് അപ്പസ്‌തോലിക് കാത്തലിക്

ദേവാലയ സ്ഥാപക അംഗമാണ്.

സംസ്‌കാര ശുശ്രൂഷ ജനുവരി 9 വെള്ളിയാഴ്ച കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ വൈകിട്ട് 5മണിമുലും സംസ്‌കാരം ജനുവരി 10 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഗാർലാന്റ് സെന്റ് തോമസ് അപ്പസ്‌തോലിക് ചർച്ചിൽ അന്ത്യകർമ്മങ്ങളും തുടർന്ന് ഗാർലാന്റ് സെക്രട്ട് ഹാർട്ട് സിമട്രിയിൽ സംസ്‌ക്കാരചടങ്ങുകൾ പൂർത്തിയാകും.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്:

റോമിയോ ഫ്രാൻസീസ് 972-897-8063, ബോബി ഫ്രാൻസീസ് 214-535-4746


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam