കൊച്ചി: രാഷ്ട്രദീപിക ലിമിറ്റഡിന്റെ മുൻ മാനേജിംഗ് എഡിറ്ററും ഡയറക്ടറും ഫാക്ട് റിട്ട. ജനറൽ മാനേജരുമായ സൗത്ത്കളമശേരി ശാന്തിനഗറിൽ ഡോ. പി.കെ. എബ്രഹാം (82) ബംഗളൂരുവിൽ നിര്യാതനായി.
സംസ്‌കാരം ഏപ്രിൽ 6 ഉച്ചയ്ക്ക് 2.30ന് ഇടപ്പള്ളി സെന്റ് ജോർജ് പളളി സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ: ക്ലാരമ്മ എബ്രഹാം (കോട്ടയം തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം).
മക്കൾ: ഡിംപിൾ ട്രീസ എബ്രഹാം (ബംഗളൂരു), അഞ്ജു എൽസ എബ്രഹാം (എക്‌സിക്യുട്ടീവ് ഡയറക്ടർ, ജെ.പി മോർഗൻ ബാങ്ക്, ന്യൂയോർക്ക്).
മരുമക്കൾ: റിട്ട. കമാൻഡർ അജിത് ജോർജ് (ഡെൽ ടെകനോളജീസ്), മനീഷ് തട്ടിൽ (വൈസ് പ്രസിഡന്റ്, നെസ് ഡിജിറ്റൽ, ന്യൂയോർക്ക്).
ഇരിട്ടി പുറവൻതുരുത്തിൽ കുടുംബാംഗമായ എബ്രഹാം കുസാറ്റിൽ നിന്ന് എം.ബി.എയും സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്ഡിയും നേടി. പ്ലാന്റേഷൻ കോർപ്പറേഷനിൽ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരായും 30 കൊല്ലത്തോളം ഫാക്ടിൽ വിവിധ തസ്തികകളിലും പ്രവർത്തിച്ചു.
വീക്ഷണം പത്രത്തിന്റെ ചീഫ് എഡിറ്ററും എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്നു. മോട്ടിവേഷണൽ പ്രഭാഷകനായിരുന്ന അദ്ദേഹം 'ഇൻ സെർച്ച് ഓഫ് ലക്ക്', 'എക്‌സ്ട്രാ ഓഡിനറി പെർഫോമൻസ് ഫ്രം ഓഡിനറി പീപ്പിൾ' എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്..
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1