കോഴിക്കോട്: കോഴിക്കോട് ഗവ. മെഡി.കോളേജ് മെഡിസിൻ വിഭാഗം റിട്ട. പ്രഫസർ ഡോ. പി.സി.ഈശോ (82) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ 1970 ൽ ട്യൂട്ടറായി പ്രവേശിച്ചു. പ്രഫസറായി 1998 ൽ വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീൻ ഫാക്കൽറ്റി ഓഫ് മെഡിസിനായി പ്രവർത്തിച്ചു. ക്ലിനിക്കൽ മെഡിസിനിലെ ശ്രദ്ധേയമായി സേവനത്തിന് കോഴിക്കോട് ഐ.എം.എ ബെസ്റ്റ് ഡോക്ടർ അവാർഡ് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ ഗോൾഡ് മെഡലോടെ എം.ബി.ബി.എസ് ബിരുദം നേടിയ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംഡി പാസായി.
വിരമിച്ച ശേഷം കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.
പിതാവ്: പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് പടിഞ്ഞാറ്റുംകര വീട്ടിൽ റിട്ട. പ്രധാനാദ്ധ്യാപകൻ ചാക്കോ സി. ചെറിയാൻ.
മാതാവ്: ഏലിയാമ്മ ചാക്കോ.
ഭാര്യ : മറിയാമ്മ വർഗീസ്.
മക്കൾ: ജെയിംസ് പി. ഈശോ, സൂസൻ പി.ഈശോ.
സഹോദരങ്ങൾ ഡോ. പി.സി. ചെറിയാൻ (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), പരേതനായ പ്രൊഫ. ചാക്കോ രാമച്ച (എസ്ബി കോളോജ്, ചങ്ങനാശ്ശേരി).
സംസ്കാരം മെയ് 26 ന് വെസ്റ്റ്ഹിൽ ബ്രദറൻസ് അസംബ്ലി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1