ഡോ. എം. അനിരുദ്ധന്റെ പൊതുദർശനം ജൂലായ് 20ന്, സംസ്‌കാരം അടുത്ത ആഴ്ച

JULY 18, 2025, 11:03 PM

ഷിക്കാഗോ: ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മൂന്നു തവണ ഫൊക്കാനയുടെ പ്രസിഡന്റായിരുന്നു.

ഫൊക്കാന 2001ൽ കേരളത്തിൽ നടത്തിയ 'ഫൊക്കാന കേരള പ്രവേശം' സംഘടിപ്പിച്ചത് ഡോ. എം. അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു.

നോർക്ക ഡയരക്ടർ ബോർഡ് അംഗം, മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം, അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായിരുന്നു ഡോ. അനിരുദ്ധൻ.

vachakam
vachakam
vachakam

കൊല്ലം ഓച്ചിറ സ്വദേശിയായ അനിരുദ്ധൻ എസ്.എൻ. കോളേജിൽ നിന്നാണ് എം.എസ്.സി എടുത്തത്. രസതന്ത്രത്തിൽ ഗവേണഷത്തിനായാണ് 1973ൽ അമേരിക്കയിലേക്ക് പോയത്.

ടെക്‌സസിലെ എ. ആൻഡ് എം. സർവകലാശാലയൽ ആണവ രസതന്ത്രം (ന്യൂക്ലയിർ കെമിസ്ട്രി) അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. 

Vewing: ജൂലായ് 20ന് ഉച്ചയ്ക്ക് 12 മണിമുതൽ വൈകിട്ട് 4മണിവരെ Modell Funeral Home (7710 S. Cass Ave, Darien, IL 60561)

സംസ്‌കാരം അടുത്ത ആഴ്ച

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam