ഡോ. ഇ. ഇസഡ്. സാംകുട്ടി ലൂസിയാനയിൽ അന്തരിച്ചു

MAY 6, 2026, 1:53 PM

ബാറ്റൺ റൂഷ് (ലൂസിയാന): പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിൽ മെയ് 5നായിരുന്നു അന്ത്യം. 

പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ. എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. 

ഭാര്യ: പുഷ്പ സാംകുട്ടി (തിരുവല്ല സങ്കരമംഗലം കുടുംബാംഗം.)

vachakam
vachakam
vachakam

മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്).

മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്).

കൊച്ചുമക്കൾ: ജസ്റ്റസ്, ജെറമിയ, ചാൻസ്.

vachakam
vachakam
vachakam

സഹോദരങ്ങൾ: ലീലമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്).

വിശ്വാസലോകത്ത് ഏറെ സുപരിചിതനായിരുന്ന അദ്ദേഹം, ആത്മീയ സേവനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.വിവിധ ഭാഷകളിൽ അദ്ദേഹം നടത്തിയ ശുശ്രൂഷകളും ശക്തമായ ഗ്രന്ഥരചനകളും ഒട്ടേറെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷകൾ ഹൂസ്റ്റണിൽ വെച്ച് നടക്കും. 

കൂടുതൽ വിവരങ്ങൾ പിന്നീട്‌

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam