തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മരുമകനും തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി.
ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ, വസതിയായ കുന്നുകുഴി ആർ.സി ജംഗ്ഷൻ ലക്ഷ്മി നിവാസിലായിരുന്നു അന്ത്യം.
സർവീസിൽ നിന്ന് വിരമിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കോസ്‌മോപോളിറ്റൻ ആശുപത്രിയുടെ പാർട്ടണർ ആയി. നിലവിൽ ആശുപത്രി ഡയറക്ടറും സീനിയർ കൺസൾട്ടന്റ് സർജനുമാണ്.
പ്രമുഖ വ്യവസായി പരേതനായ റീഗൽ പി.വേലായുധന്റെ മകനാണ്.
ഭാര്യ: പരേതയായ ശശികുമാരി.
മക്കൾ: ഡോ. മനോജ് ചന്ദ്രൻ (യു.കെ), സുജിത് ചന്ദ്രൻ.
മരുമകൾ: റൂഹിത മനോജ് (യു.കെ).
സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം: നവംബർ 3 തിങ്കളാഴ്ച രാവിലെ 8ന്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
