ദാമോദരൻ നായർ നിര്യാതനായി

SEPTEMBER 14, 2024, 10:56 AM

തിരുവനന്തപുരം: മുൻ വ്യവസായ വകുപ്പ് ഡയറക്ടറും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ ആദ്യകാല മാനേജിംഗ് ഡയറക്ടറുമായിരുന്ന കവടിയാർ ഗോൾഫ് ലിംഗ്‌സ് മാലിനി വീട്ടിൽ എൻ. ദാമോദരൻ നായർ (88) അന്തരിച്ചു. മുൻ ഡി.ജി.പി എ.ഹേമചന്ദ്രന്റെ ഭാര്യാ പിതാവാണ്.

വ്യവസായ വകുപ്പ് ഡയറക്ടറായിരക്കേ ദാമോദരൻ നായരുടെ പ്രയത്‌നഫലമായാണ് 1978ൽ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആരംഭിച്ചത്. വ്യവസായ വകുപ്പിന് കീഴിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ചു. ഫോറിൻ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് കൗൺസിൽ മെമ്പർ സെക്രട്ടറിയായും മുൻ ഗതാഗത മന്ത്രി കെ.നാരായണ കുറുപ്പിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ അനന്തിരവനാണ്.

vachakam
vachakam
vachakam

ഭാര്യ ചിത്രകാരിയായ വാസന്തി ദാമോദരൻ.

മക്കൾ: മഹേഷ് (ഇന്ത്യൻ പോസ്റ്റൽ സർവീസ്), മാലിനി ഹേമചന്ദ്രൻ.

മരുമക്കൾ: സിന്ധു മഹേഷ്,
എ. ഹേമചന്ദ്രൻ.

vachakam
vachakam
vachakam

സംസ്‌കാരം സെപ്തംബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തി കവാടത്തിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam