വൈറ്റില ഡെൽഡെൺ വീട്ടിൽ ക്ലീറ്റസ് ഡയസ് (82) നിര്യാതനായി. എഫ്. എ.സി. ടി.കൊച്ചിൻ ഡിവിഷനിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയിരുന്നു. രണ്ടാഴ്ച മുമ്പുള്ള ഒരു റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ ഫില്ലിസ്. മക്കൾ ഡൽനാ ഡയസ് ( വടുതല ആംഗ്ലോ ഇന്ത്യൻ സ്കൂൾ അധ്യാപിക), ഡെൻസിൽ ഡയസ് ( ദുബായ്), മരുമക്കൾ ബേസിൽ പൊൻസേക്ക( അസിസ്റ്റന്റ് മാനേജർ എഫ്.എ.സി.ടി. കൊച്ചിൻ ഡിവിഷൻ ) സ്കാകൊളാസ്റ്റിക( പെരുമാനൂർ ആംഗ്ലോ ഇന്ത്യൻ സ്കൂൾ അധ്യാപിക). സഹോദരങ്ങൾ അഗസ്റ്റിൻ, ഗ്രേസ്, ചാൾസ് ഡയസ് ( മുൻ പാർലമെന്റ് അംഗം), ഷീല, ഷേളി, ജോസഫ് എഫ്ഫ്രം, ജൂഡ് പോൾ. മൃതദേഹം വൈറ്റില വസതിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണിവരെ ദർശനത്തിനു വയ്ക്കുന്നതും അതിനുശേഷം മൂന്നു മണിക്ക് ചാത്യാത്ത് കർമ്മല മാതാ പള്ളിയിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1