സിയാറ്റിൽ: പല്ലാട്ടുമഠം സി.ജെ ജോസഫ് (75) നിര്യാതനായി. അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിൽ അസുഖ ബാധിതനായി സിയാറ്റിൽ എവർഗ്രീൻ മെഡിക്കൽ സെന്ററിൽ വച്ചു മരണം സംഭവിക്കുകയായിരുന്നു.
പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷൻ ഡിവിഷനിലെ ടൈം കീപ്പിംഗ് സൂപ്പർവൈസർ ആയി ദീർഘനാൾ സേവനം അനുഷ്ഠിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കടപ്ലാമറ്റം സർവീസ് കോ-ഓപ്പറേറ്റീവ്ബാങ്ക് ഡയറക്ടർ, ബോർഡ് മെമ്പർ ബാങ്ക് പ്രസിഡന്റ്, പാലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഓമന ജോസഫ് കിടങ്ങൂർ പുതുകാടെത്തു കുടുംബംഗമാണ്.
മക്കൾ: ജോസ്‌ന & ജോസി പന്തലടത്തിൽ, മള്ളൂശ്ശേരി (ന്യൂഡൽഹി), ജോമോൾ & സന്തോഷ് തടത്തിൽ (സിയാറ്റിൽ), ജയ്‌മോൾ & സുബിൻ വടക്കേമുകളേൽ, കൈപ്പുഴ (ന്യൂഡൽഹി).
സഹോദരങ്ങൾ: മേരിക്കുട്ടി & ജോസഫ് (പുത്തൻമറ്റത്തിൽ, കണ്ണംകര), സൈമൺ & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക) (ഡാളസ്), ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തറ), സിസ്റ്റർ ആനി (മാർ കാവുകാട്ട് മെമ്മോറിയൽ ഹോസ്പിറ്റൽ, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ (പടിക്കവീട്ടിൽ, ചേർപ്പുങ്കൽ), ഓസ്‌ട്രേലിയ, പരേതയായ പുഷ്പമ പല്ലാട്ടുമഠം, സാമോൻ & ബിന്ദു (വണ്ടന്നൂർ പുതുവേലി) (ഡാളസ്)
സംസ്‌കാര ശുശ്രൂഷകൾ ജൂലൈ (08.07.2025) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് കേരളത്തിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1