ഷിക്കാഗോ: മുൻ കോൺഗ്രസ് പ്രവർത്തകയും മുൻ ആലപ്പുഴ ഡിസിസി ട്രഷററുമായിരുന്ന അന്നമ്മ ഫിലിപ്പ് (89) അന്തരിച്ചു. ദീർഘകാലമായി ഷിക്കാഗോയിലുള്ള ഡസ്‌പ്ലെയിൻസിൽ താമസിച്ചു വരികയായിരുന്നു. പായിപ്പാട്ട് കോട്ടപ്പുറത്ത് കുടുംബാംഗമാണ്.
ഭർത്താവ്: എബ്രഹാം ഫിലിപ്പ്.
മക്കൾ: ഷെനി കുര്യൻ, ഷാജി എബ്രഹാം, ജെയിംസ് എബ്രഹാം
മരുമക്കൾ: കുര്യൻ വർഗീസ്, ഷേർലി എബ്രഹാം, ബീന എബ്രഹാം.
സഹോദരങ്ങൾ: വർഗീസ് ചാക്കോ, ജേക്കബ് ചാക്കോ, മേരി ജോർജ്, ശാന്തമ്മ ഫിലിപ്പ്, ലീലാമ്മ സാമുവേൽ.
മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, വയലാർ രവി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് പ്രവർത്തകരുമായി ഒന്നിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ട്. ബ്രദറൻ സഭാംഗമായ അന്നമ്മ ഫിലിപ്പ് ആ സമയങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ പ്രാർത്ഥനാമ്മച്ചി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ആലപ്പുഴ സന്ദർശന വേളകളിൽ ഡി.സി.സി ഭാരവാഹിയായിരുന്ന അന്നമ്മ ആതിഥേയയായി മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.
സംസ്‌കാര ശുശ്രൂഷകൾ ഡിസംബർ 13 വെള്ളിയും 14 ശനിയുമായി നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ നടക്കും. ഷിക്കാഗോ ലാൻഡ് ഗോസ്പൽ ചാപ്പൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1