അനിൽ. ടി. തോമസിന്റെ മാതാവ് ശോശാമ്മ തോമസിന്റെ സംസ്‌കാരം നവംബർ 6 വ്യാഴാഴ്ച

NOVEMBER 4, 2025, 12:44 AM

ന്യൂയോർക്ക്: മാർത്തോമ്മ സഭ മുൻ സഭാ കൗൺസിൽ അംഗവും, എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് ചെയർമാനുമായ അനിൽ. ടി. തോമസ് മുളമൂട്ടിലിന്റെ മാതാവും കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് പരേതനായ തോമസ് മാത്യുവിന്റെ ഭാര്യയുമായ,  ഒക്ടോബർ 29ന് അന്തരിച്ച ശോശാമ്മ തോമസിന്റെ പൊതുദർശനവും സംസ്‌കാരവും നവംബർ 6 നു വ്യാഴാഴ്ച്ച നടക്കും. പരേത റാന്നി അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗവുമാണ്.

മറ്റു മക്കൾ: എലിസബത്ത് റോയി (മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപിക), പരേതനായ സുശീൽ ടി. തോമസ്, ജെസ്സി വിജു ചെറിയാൻ, വിൽസൺ ടി. തോമസ് (ഐഒബി റിട്ട. സീനിയർ മാനേജർ), വിക്ടർ ടി. തോമസ് (സെറിഫെഡ് ചെയർമാൻ, പേരങ്ങാട്ടു മഹാകുടുംബം പ്രസിഡണ്ട് , മാർത്തോമ്മ സഭ കാർഡ് ട്രഷറാർ, കോഴഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുമിന റെജി.

മരുമക്കൾ: പരേതനായ റോയി നെല്ലിക്കാല, മോൽസി ടി. സുശീൽ (കുന്നിപ്പറമ്പിൽ, നിരണം), സാറാ ടി. അനിൽ (പകലോമറ്റം കുന്നേൽ, നെല്ലിക്കാല), വിജു ചെറിയാൻ (പുത്തൻപറമ്പിൽ, തിരുവല്ല), പ്രിയ വിൽസൺ (ചെമ്പകശ്ശേരി, തിരുവനന്തപുരം), ജ്യോതി വിക്ടർ (ചക്കംമേലിൽ, തേവർകാട്ടിൽ, കോഴഞ്ചേരി), റെജി വി. ജോൺ (വാളംപറമ്പിൽ ബേബി എസ്റ്റേറ്റ്, കനകപ്പലം, എരുമേലി).

vachakam
vachakam
vachakam

കൊച്ചുമക്കൾ: റോബിൻ, വിവേക്, സൂസൻ, ഡോ. നോബിൽ അനിൽ, അറ്റോർണി നോയൽ അനിൽ, ഡോ. മൈക്കിൾ അനിൽ, ജെഫ്, വിജയ്, രേഷ്മ, ശിൽപ, തോമസ്, രാഹുൽ വിക്ടർ, ആൻ, രോഹിത്, രോഹൻ, റോഷൻ.

പൊതുദർശനവും സംസ്‌കാരവും :പൊതുദർശനം നവംബർ 6 നു വ്യാഴാഴ്ച രാവിലെ 7 മുതൽ 1:30 വരെ കോഴഞ്ചേരി മുളമൂട്ടിൽ പ ടിപുരക്കൽ തറവാട് ഭവനത്തിൽ വച്ച് നടക്കും.

സംസ്‌കാര ശുശ്രൂഷകൾ 2:30 നു കോഴഞ്ചേരി മാർത്തോമാ ദേവാലയത്തിൽ വച്ച്.
ശ്രുഷൂകൾക്ക് മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത നേതൃത്വം നൽകും 

vachakam
vachakam
vachakam

ശുശ്രൂഷകൾക്ക് ശേഷം കോഴഞ്ചേരി മാർത്തോമാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്  https://youtube.com/live/-8XLqA2-WjU?feature=share


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam