ഡാളസ്/ തിരുവല്ല: നെടുവേലിൽ കുടുംബാംഗവും കുടുംബയോഗം വൈസ് പ്രസിഡന്റും മുതിർന്ന അഭിഭാഷകനും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി 72) ശനിയാഴ്ച രാവിലെ അന്തരിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് പയറ്റുകാലായിൽ കുടുംബാംഗമാണ്. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗവും, ഡാളസിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ രാജൻ മാത്യുവിന്റെ സഹോദരനാണ് പരേതൻ.
ഭാര്യ: മേപ്രാൽ പൂതികോട്ട് പുത്തൻപുരയ്ക്കൽ അഡ്വ. റേച്ചൽ പി. മാത്യു.
മക്കൾ: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ), രശ്മി ആൻ തോമസ് (ASAP, Kerala) ആനന്ദ് മാത്യു തോമസ് (ഫോട്ടോഗ്രാഫർ, കൊച്ചി).
മരുമക്കൾ: ചേന്നങ്കരി വാഴക്കാട് ദീപക് അലക്സാണ്ടർ, ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറാ ജോൺ (ഫെഡറൽ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്, ചങ്ങനാശ്ശേരി).
കെ.പി.സി.സി. അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം നാളെ ഞായർ (8/12/24) വൈകിട്ട് 4ന് തിരുവല്ല വള്ളംകുളത്തെ വസതിയിൽ എത്തിക്കുന്നതാണ്.
തിങ്കളാഴ്ച (9/12/24) രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 9.30ന് തിരുവല്ല എസ്.സി.എസ് വളപ്പിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനം.
11.30ന് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1