കീക്കൊഴൂർ പൊട്ടക്കുളത്തു വീട്ടിൽ പരേതരായ പി.പി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും മകൻ എബ്രഹാം ഫിലിപ്പോസ് (കുഞ്ഞുമോൻ, 82) ഡാളസിൽ നിര്യാതനായി.
ഭാര്യ : ഗ്രേസി ഫിലിപ്പോസ്.
മക്കൾ: ബീന (ഭർത്താവ് ജോഷുവ), റീനാ (ഭർത്താവ് സജി), ഷേർലി (ഭർത്താവ് വർഗീസ്), ഫ്രാങ്ക്‌ളിൻ (ഭാര്യ സിജി).
സഹോദരങ്ങൾ: പരേതയായ ജെയ്‌നമ്മ, പരേതനയായ പാസ്റ്റർ എബ്രഹാം ശാമുവേൽ, പരേതനയായ ജോൺ എബ്രഹാം, എലിസബത്ത് തോമസ്, പാസ്റ്റർ ജെയിംസ് എബ്രഹാം, സൈമൺ എബ്രഹാം, എസ്ഥേർ സക്കറിയ, രൂത്ത് തോമസ്.
ഇന്ത്യൻ എയർ ഫോർസിലെ സേവനത്തിനു ശേഷം അമേരിക്കയിൽ എത്തിയ ഫിലിപ്പോസ് ന്യൂയോർക്ക് വൈറ്റ് പ്ലെയിൻസ് സിറ്റിയിൽ പർച്ചെസിങ് ഓഫീസർ ആയി ജോലി ചെയ്തു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഡാലസിലേക്കു താമസം മാറി.
യോങ്കേഴ്‌സിലെ പുതിയ നിയമ സഭയിൽ സജീവ അംഗം ആയിരുന്നു. ഗ്രാമി അവാർഡ് ജേതാവായ മേരി ആൻ ജോർജ് പരേതന്റെ കൊച്ചുമകൾ ആണ്.
പൊതു ദർശനം സെപ്തംബർ 26 വെള്ളിയാഴ്ച വൈകിട്ട് 6.30നു ന്യൂ ടെസ്റ്റ് മെന്റ് മിനിസ്ട്രിസ്, 2545 ജോൺ വെസ്റ്റ് ഡാളസ്. 27ന് രാവിലെ 9.30ന് സംസ്‌കാര ശുശ്രൂഷ അതേ സ്ഥലത്തു വച്ച് തന്നെ നടത്തപ്പെടും.
തുടർന്ന് ന്യൂ ഹോപ്പ് ഗാർഡൻ, സണ്ണി വെയിലിൽ ഭൗതിക ശരീരം സംസ്‌കരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1