ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളർത്തിയ 2020ൽ, 'സംഗീതത്തിലൂടെ ആരാധന' എന്ന ദർശനത്തിൽ ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക മിഷൻ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോൻ സഞ്ചാരി. വെർച്വൽ പ്ലാറ്റ്ഫോമിലൂടെ തുടക്കം കുറിച്ച ഈ പ്രോഗ്രാം, കഴിഞ്ഞ വർഷങ്ങളിലായി അനവധി വിശ്വാസികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന ഒരു ആരാധനാ വേദിയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി അനുഗ്രഹീത ഗായകരുടെ പങ്കാളിത്തം ഈ സംഗീതയാത്രയെ കൂടുതൽ സമ്പന്നമാക്കി.
ഈ ആത്മീയ സംഗീതപരമ്പരയുടെ 53 എഡിഷൻ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റേൺ ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. ആത്മീയ സംഗീതസാന്നിധ്യം സൃഷ്ടിക്കുന്ന ഈ പ്രത്യേക സന്ധ്യ, വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനാനുഭവത്തിൽ പങ്കുചേരാനുള്ള ഒരു വിലപ്പെട്ട അവസരമായി മാറും.
മാരാമൺ കൺവെൻഷൻ ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ ജോസി പുല്ലാട് ഈ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകുന്നു. ദശാബ്ദങ്ങളായി ക്രൈസ്തവ സംഗീതലോകത്തെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ സംഗീതസപര്യ, ഈ പരിപാടിയെ ആത്മീയതയും സംഗീതമാധുരിയും നിറഞ്ഞ ഒരു അനുഭവമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഏബ്രഹാം വർഗീസ് : 631 -431-1271, തോമസ് ജേക്കബ് (ഷാജി) : 631-747-7862.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പുതിയ കരാർ ഉണ്ടാകുന്നത് വരെ ഇറാന് മേലുള്ള ഉപരോധം 'പൂർണ്ണ ശക്തിയോടെ' തുടരും;
വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് 'പൂർണ്ണമായും തുറക്കും' എന്ന് ഇറാൻ; യുഎസ് നാവിക
ആണവ തർക്കങ്ങൾക്കിടയിൽ ഇറാൻ-അമേരിക്ക ചർച്ചകൾ ഇടക്കാല കരാറിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറയുന്നതായി
ആണവ രഹസ്യങ്ങൾ അറിയാവുന്ന പത്ത് ശാസ്ത്രജ്ഞരെ കാണാതായി; എല്ലാം യാദൃശ്ചികമെന്ന് കരുതാനാവില്ലെന്ന് അമേരിക്കൻ