ഇക്കൊല്ലത്തെ ഗാർലന്റ് പള്ളി പെരുന്നാൾ വനിതകൾ തൂക്കി

JUNE 19, 2026, 9:31 AM

ഡാളസ് : യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമ്മയ്ക്കായി ആഘോഷിക്കുന്ന ദുക്രാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ 6 വരെ നടക്കുന്നതാണ്. ജൂൺ 26, വൈകുന്നേരം 6:30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാഥിതിയായി പങ്കെടുക്കുന്നതായിരിക്കും.

ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്. ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗ്ഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു. വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ പൂർവ്വാധികം ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്‌നം കൂടിയായി കാണുകയും അവരോടൊപ്പം കുടുംബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുകകൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam