കോഴിക്കോട് : കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ നാദാപുരത്തെ വീട്ടിലെത്തി.
തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു.
മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ തിരികെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താൽപ്പര്യം കുറച്ചിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി. വേനൽച്ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയ യാത്രകൾ പോകാനാണ് പ്ലാൻ.
വഴിതെറ്റിയെന്ന് മനസ്സിലായ നിമിഷം തന്നെ തിരിച്ചു കയറാൻ ശ്രമിക്കാത്തത് വലിയ അബദ്ധമായെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കാട്ടിലെ അരുവിയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് ദാഹം തീർത്തത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിൽക്കുകയായിരുന്നുവെന്നും ശരണ്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ് ഭരണകൂടം: ലോകം നേരിടാൻ പോകുന്നത് വൻ പ്രത്യാഘാതമെന്ന്
ഇറാനെതിരെ സംയുക്ത നീക്കം: തന്ത്രപ്രധാന ലക്ഷ്യങ്ങൾ നിശ്ചയിച്ച് അമേരിക്കയും ഇസ്രായേലും
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്ലറ്റ് തകരാറിൽ
അമ്മയെ കൊലപ്പെടുത്താൻ ശ്രമം: 'നീ എന്താണ് ചാവാത്തത് ' എന്ന് ചോദിച്ച് മകന്റെ