കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്ന്  വി വസീഫ് 

JUNE 17, 2026, 2:22 AM

പത്തനംതിട്ട: കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. 

ഡിവൈഎഫ്ഐക്ക് ഒരു വ്യാജ നിർമിതിയുടെയും ആവശ്യമില്ല. എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെ. ഞങ്ങൾക്ക് ഒരു പ്രയാസവുമില്ല.

ഒരു വ്യാജപ്രചരണത്തിന്റെയും പുറകെ പോകരുത് എന്നാണ് അഭിപ്രായം. അതൊരു പ്രതികാര നടപടിയായി കാണരുത്. 

vachakam
vachakam
vachakam

കാഫിർ സ്ക്രീൻഷോട്ട് വലിയ സംഭവമായി കൊണ്ടുനടക്കരുതെന്നും എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 കഞ്ചാവ് കേസിൽ പിടിച്ചവരെ ന്യായീകരിക്കുകയും സ്ക്രീൻഷോട്ട് നിർമ്മിച്ചത് വലിയ അപരാധമായും പറയുന്നു. കാഫിറിൽ അന്വേഷണം നടക്കട്ടെയെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും വസീഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam