ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചു.നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബണ്ട തഹസിൽ മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് ആളുകള്‍ വ്യാജമദ്യം കുടിച്ചത്. പിന്നാലെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയോടെയാണ് മദ്യപിച്ചവർക്ക് കഠിനമായ തലവേദന, കാഴ്ചമങ്ങൽ, ശ്വാസതടസ്സം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ഇവരെ ബണ്ട സിവിൽ ആശുപത്രിയിലും സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ചിലർ മരണപ്പെട്ടിരുന്നു. ചികിത്സയിലുള്ള ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കഴിച്ച മദ്യത്തിന്‍റെ സാംപിളുകളും ശേഖരിക്കും. വ്യാജമദ്യമാണോ മരണത്തിന് കാരണമെന്നത് പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
