ന്യൂയോർക്: ഇറാനെതിരെയുള്ള യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ മോശം അവസ്ഥയിലാണ് ഇപ്പോൾ അമേരിക്കയെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഫെബ്രുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഒബാമ രംഗത്തെത്തിയത്.
വ്യാഴാഴ്ച ഒബാമ പ്രസിഡൻഷ്യൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എൻബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോടിക്കണക്കിന് ഡോളർ ചിലവഴിച്ചും സൈന്യത്തിന് കടുത്ത സമ്മർദ്ദമുണ്ടാക്കിയും നടത്തിയ യുദ്ധം കൊണ്ട് അമേരിക്കയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്നും, ധാരാളം മനുഷ്യജീവനുകൾ നഷ്ടപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ഒബാമ ചൂണ്ടിക്കാട്ടി.
യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിനെ (MOU) സ്വാഗതം ചെയ്ത ഒബാമ, തന്റെ ഭരണകാലത്തുണ്ടാക്കിയ ആണവക്കരാറിൽ നിന്ന് ട്രംപ് മുൻപ് പിന്മാറിയതാണ് ഇറാൻ ആണവശേഷി വർദ്ധിപ്പിക്കാൻ കാരണമായതെന്നും കുറ്റപ്പെടുത്തി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
