ദില്ലി: ദില്ലിയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. രാജ്യസഭയില്‍ നടന്ന പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.
ഇന്ന് കൂടുതൽ നിയമനിർമ്മാണങ്ങൾക്കുള്ള ആലോചനകൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന. ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. അടുത്തയാഴ്ച ചില പ്രധാന ബില്ലുകൾ പാർലമെൻ്റിൽ വരുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ എഫ്സിആർഎ ബില്ലും ഉൾപ്പെടാനാണ് സാധ്യത.
ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയോട് സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ മല്ലികാർജുന ഖാർഗെ അടക്കമുള്ളവരുടെ ചർച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാൽ ഡിഎംകെ സഭ ബഹിഷ്കരിച്ചില്ല. വോട്ടെടുപ്പിൽ പങ്കെടുത്ത ഡിഎംകെ, ഭേദഗതികൾ നിർദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൻ്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ പരീക്ഷാ ഭേദഗതി ബില്ല് പാസാകുകയായിരുന്നു.
അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കണമെന്ന് ഭരണപക്ഷം സഭയിൽ ആവശ്യപ്പെടും. സഭാ മര്യാദകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അനുരാഗ് താക്കൂർ ആണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
