നീറ്റ് പരീക്ഷയിൽ വർഷങ്ങളായി ചോദ്യപേപ്പറുകൾ ചോർത്തി ബി.ജെ.പി നേതാക്കളുടെ മക്കൾക്കും, പാർശ്വവർത്തികൾക്കും നൽകുന്ന അധാർമ്മീകവും സത്യവിരുദ്ധവുമായ കിരാത പ്രവർത്തനങ്ങൾക്കെതിരെയും ഇതിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെയും കോൺഗ്രസ് നേതാക്കളെയും തെരുവിലിട്ട് നിർദാക്ഷണ്യം തല്ലിച്ചതച്ച നിഷ്ടൂരമായ പ്രവർത്തികൾക്കെതിരെ ഷിക്കാഗോ ഐ.ഒ.സി ചാപ്റ്റർ വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചു.
സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധി പാർക്കിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മോദി സർക്കാരിന്റെ ജനവിരുദ്ധ പരിപാടികളെ ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടുവാൻ കോൺഗ്രസ് പ്രവർത്തകർ മുമ്പോട്ട് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് യോഗം അവലോകനം ചെയ്തു.
29ൽ അധികം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെ ഒന്നും സംഭവിക്കാത്ത രീതിയിലുള്ള നയങ്ങൾ സ്വീകരിക്കുന്ന ബി.ജെ.പി സർക്കാർ ഭാരതത്തിലെ ജനങ്ങൾക്ക് ഒരു വെല്ലുവിളിയാണ്.
ഭൂരിപക്ഷ പ്രീണനം നയമാക്കിയ ഈ സർക്കാരിനെ താഴെ ഇറക്കാൻ ജനകീയ പ്രക്ഷോപണങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു ഐ.ഒ.സി നാഷണൽ പ്രസിഡന്റ് സതീശൻ നായർ, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ എന്നിവർ അഭിപ്രായപ്പെട്ടു.
തഥവസരത്തിൽ ഷിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹികളായ ആന്റോ കവലക്കൽ (ട്രഷറർ), ബൈജു കണ്ടത്തിൽ, രാജൻ തലവടി, അച്ചൻകുഞ്ഞ് മാത്യു (സെക്രട്ടറി), ജെസി റിൻസി, റിൻസി കുരിയൻ, ജോർജ് മാത്യു തുടങ്ങിയവർക്കും നിരവധി കോൺഗ്രസ് അനുഭാവികളും സന്നിഹിതരായിരുന്നു.
ജോർജ് പണിക്കർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
