ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സംശയരോഗം

SEPTEMBER 29, 2026, 8:15 PM

കോതമംഗലം:  കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആർ. കഴിഞ്ഞ ദിവസമാണ് കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ കുഞ്ഞമ്മ (61) കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് പി വി കുര്യാക്കോസി (65) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുര്യാക്കോസ്, ഭാര്യയെ കൊലപ്പെടുത്തുന്നത്.

മറ്റൊരാളുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് മകളുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. കുര്യാക്കോസിന്റെ മൊഴിയിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. മൂന്നാഴ്ച മുൻപാണ് കുര്യാക്കോസിന് ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. കാലിനും പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിഷാദരോഗമുണ്ടായിരുന്നതായും പറയുന്നു. ഇതിനിടെയാണ് നടുക്കുന്ന കൊലപാതകം.

vachakam
vachakam
vachakam

 ഭാര്യയെ കൊലപ്പെടുത്തിയ വിവരം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു. മകൻ അയൽവാസിയെ വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് കുഞ്ഞമ്മയെ പത്ത് തവണയെങ്കിലും കുര്യാക്കോസ് കുത്തിയെന്നാണ് പൊലീസ് പറയുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam