കോഴഞ്ചേരി: കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രിയോടെയാണ് പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒരു വർഷത്തിലേറെ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വളരെ അടുത്ത് പരിചയം ആയി. പിന്നീട് ദിൻഷ പിന്മാറിയതോടെ ചതിക്കപ്പെട്ടെന്ന തോന്നലായി. തന്റെ കുറെയധികം പണവും നഷ്ടമായി എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കുശേഷം ആയിരുന്നു കൊലപാതകം നടന്നത്. മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു കുളത്തൂപ്പുഴ സ്വദേശി ദിൻഷ. കോഴഞ്ചേരി കീഴുകര സ്വദേശിയാണ് പ്രതി ജിത്തു.
പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പെൺകുട്ടിക്ക് മേൽ സംശയം കൂടി കടുത്തതോടെ കൊല്ലാൻ തീരുമാനിച്ചുവെന്നുമാണ് പ്രതി ജിത്തുവിന്റെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
