മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ കൂട്ടും 

SEPTEMBER 29, 2026, 9:12 PM

തിരുവനന്തപുരം:  മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ്  സുരക്ഷ വർധിപ്പിക്കുന്നത്. 

യാത്രാവേളകളിൽ അകമ്പടിയായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വാഹന വ്യൂഹം തുടരുമെന്നാണ് വിവരം. പരിപാടികൾ യാതൊരു തടസവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. സുരക്ഷ കൂട്ടണമെന്ന് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമെ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും പരിസ്ഥിതികളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും.  

vachakam
vachakam
vachakam

ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധങ്ങൾ ആകാം, എന്നാൽ പരിപാടികൾ തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികളിലേക്ക് പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുത്ത് മാറ്റുമെന്നുമാണ് പൊലീസിന്റെ നിലപാട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam