തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കൽ വ്യപകമാകുന്നുവോ? തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കലെന്ന സംശയമാണ് ഇപ്പോഴുദിക്കുന്നത്.
ദുബായില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. എട്ട് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണ ആഭരണങ്ങളാണ് തട്ടിയെടുത്തത്. സ്വര്‍ണ്ണം നഷ്ടമായ യഥാര്‍ത്ഥ സംഘം ദമ്പതികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.
ദമ്പതികളെ സുഹൃത്ത് വഴി പരിചയപ്പെട്ട ഒരാള്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണ്ണം കൊണ്ട് പോകാന്‍ സമീപിച്ചു. സ്വര്‍ണ്ണം കൊണ്ട് പോകാന്‍ ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും വാഗ്ധാനം നല്കി. മെഹറൂഫ് എന്നയാള്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം വാങ്ങും എന്നാണ് ദമ്പതികളോട് പറഞ്ഞത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളെ മെഹ്റൂഫ് എന്ന പേരില്‍ മറ്റൊരാള്‍ പരിചയപ്പെടുകയായിരുന്നു. പിന്നാലെ ഈ സംഘം ദമ്പതികളെ കാറില്‍ തട്ടി കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്നു എന്നാണ് വിവരം.
പിന്നാലെ ചേര്‍ത്തലയില്‍ ഇരുവരെയും ഇറക്കി വിടുകയായിരുന്നു. ഇതോടെ ദമ്പതികള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദമ്പതികളെ തട്ടി കൊണ്ട് പോയതിനു വലിയ തുറ പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
