"നിങ്ങളുടെ ചർമ്മത്തിനാണ് രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കം"; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി അഭിജിത് ദിപ്കെ

JULY 30, 2026, 10:45 PM

ഡൽഹി : പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായുള്ള 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026' പാർലമെന്റ് പാസാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെ.  

സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിൽ പുതിയ ബിൽ നിർണായക നാഴികക്കല്ലാകുമെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സെൽഫി വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

'പേപ്പർ മാഫിയ'ക്കെതിരെ കർശന നടപടിയെടുക്കുമെന്നും സാങ്കേതികവിദ്യയും കർശന നിയമ നടപടികളും ഉപയോഗിച്ച് പരീക്ഷാ നടപടികൾ ശക്തമാക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.  

vachakam
vachakam
vachakam

എന്നാൽ ഈ വീഡിയോയ്ക്ക് മറുപടിയായി, "ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കം നിങ്ങളുടെ ചർമ്മത്തിനുണ്ട്" എന്ന കമന്റിലൂടെയാണ് അഭിജിത് ദിപ്കെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.


പേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി പുറത്തുവിടുന്ന നാലാമത്തെ സെൽഫി ശൈലിയിലുള്ള വീഡിയോയായിരുന്നു ഇത്. പ്രതിപക്ഷത്തിന് പുറമെ സിജെപിയും (CJP) പ്രധാനമന്ത്രിയുടെ ഈ സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam