പ്രധാനമന്ത്രിക്കെതിരെയുള്ള വ്യാജ എഐ വീഡിയോ പ്രചരണം: മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസിനെതിരെ എഫ്ഐആർ

JULY 30, 2026, 10:33 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് വ്യാജ എഐ  നിർമ്മിത വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ  തലവൻ അരുൺ ശ്രീനിവാസിനും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ ക്രൈം പോലീസ്.

ഡൽഹി ജന്ദർ മന്ദിറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്.

ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് (IT Act) എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരം വ്യാജ എഐ ഉള്ളടക്കങ്ങളും തട്ടിപ്പുകളും തടയുന്നതിൽ മെറ്റയുടെ സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്നും, വീഡിയോകളുടെ ഉറവിടം ഏതാണെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

vachakam
vachakam
vachakam

കേസിന്റെ തുടക്കമെന്നോണം മെറ്റാ പ്രതിനിധികളെ വിളിപ്പിച്ചു വരുത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കൃത്യമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അതിനിടെ, ഇതേ ജന്ദർ മന്ദിർ പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന്   റുചിക സിംഗ് എന്ന സ്ത്രീക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam