വെമ്പായം ബാറിലെ തീവെയ്പ്പിൽ പൊള്ളലേറ്റ മൂന്നാമത്തെ യുവാവും മരിച്ചു

JULY 30, 2026, 9:39 PM

തിരുവനന്തപുരം: വെമ്പായം ബാറിലെ തീവെയ്പ്പ് സംഭവത്തിൽ പൊള്ളാലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

തേക്കട സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇൻഫെക്ഷൻ ആയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. 

 അൻപത് ശതമാനത്തിന് മേളിൽ പൊള്ളാലേറ്റ നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിയുകയാണ് മരണം സംഭവിച്ചത്. 

vachakam
vachakam
vachakam

തീവയ്പ്പിനെ തുടർന്ന് ബാറിൽ നിന്നും ഇറങ്ങി ബൈക്കിൽ പോയ നൗഫൽ പിരപ്പൻകോട് ക്ഷേത്രക്കുളത്തിലേക്ക് ചാടുകയായിരുന്നു. ഇതാണ് ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണമെന്നാണ് വിവരം. നൗഫലിന്റെ കൈയിലെ ഞരമ്പുകൾ കത്തിയ നിലയിലായിരുന്നു.

 തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസ്സിലിൽ നവാസും(35) തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷും (32) നേരത്തെ മരിച്ചിരുന്നു. കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ടുള്ള മരണം നാലായി.

ജൂലൈ 19 രാത്രി 9.30 ഓടെ വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽ വച്ചായിരുന്നു സംഭവം നടന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam