ഐപിസി സെൻട്രൽ റീജിയന് പുതിയ ഭാരവാഹികൾ, പാസ്റ്റർ പി.വി. മാമ്മൻ പ്രസിഡന്റ്

OCTOBER 19, 2026, 2:12 PM

ഷിക്കാഗോ: ഐ.പി.സി നോർത്ത് അമേരിക്കൻ സെൻട്രൽ റീജിയൻ പ്രസിഡന്റായി പാസ്റ്റർ പി.വി. മാമൻ (ഡിട്രോയിറ്റ്), വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് (ഓഹായോ), സെക്രട്ടറി പാസ്റ്റർ ജോൺ ടി. കുര്യൻ (ഷിക്കാഗോ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ 10 ശനിയാഴ്ച ഷിക്കാഗോ ഐ.പി.സി ഹെബ്രോൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽബോഡി മീറ്റിംഗിൽ വെച്ചാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

കെ.ഒ. ജോസ് സിപിഎ ജോയിന്റ് സെക്രട്ടറി, ജോൺ മത്തായി ട്രഷറർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കുര്യൻ ഫിലിപ്പ് മീഡിയ കോർഡിനേറ്റർ, പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ് പ്രയർ കോർഡിനേറ്റർ, പാസ്റ്റർ ഫ്രാങ്ക്‌ലിൻ വിൽഫ്രഡ് പി.വൈ.പി.എ കോർഡിനേറ്റർ, സിസ്റ്റർ മോളി എബ്രഹാം ലേഡീസ് കോർഡിനേറ്റർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam

ഡോ. വില്ലി എബ്രഹാം, പാസ്റ്റർ ടോം ജോർജ്, പാസ്റ്റർ ജോൺസൺ ഫിലിപ്പ്, പാസ്റ്റർ റോയി ഇട്ടി ചെറിയ, പാസ്റ്റർ സോമൻ ഗീവർഗീസ്, മാത്യു ജോർജ് എന്നിവരെ റീജിയൻ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു. പാസ്റ്റർ പി.വി. മാമൻ, കെ.ഒ. ജോസ് സിപിഎ എന്നിവർ ഐ.പി.സി. ജനറൽ കൗൺസിലിലേക്കുള്ള പ്രതിനിധികളായിരിക്കും.

ദീർഘ നാളുകൾ ഐപിസി സെൻട്രൽ റീജിയന്റെ പ്രസിഡന്റായി വിശിഷ്ട സേവനമനുഷ്ഠിച്ച പാസ്റ്റർ പി.സി മാമനെ റീജിയന്റെ സീനിയർ ജനറൽ മിനിസ്റ്റർ പദവി നൽകി ജനറൽബോഡി ആദരിച്ചു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ പി.വി. മാമൻ ഡിട്രോയിറ്റ്  ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെയും, വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് ഐപിസി കൊളംബസ് ഓഹയോയുടെയും സെക്രട്ടറി പാസ്റ്റർ ജോൺ ടി. കുര്യൻ ഷിക്കാഗോ എബെനെസർ പെന്തക്കോസസ്തൽ ചർച്ചിന്റെയും സീനിയർ പാസ്റ്റർമാരായി സേവനം അനുഷ്ഠിക്കുന്നു.

vachakam
vachakam
vachakam

കുര്യൻ ഫിലിപ്പ്, മീഡിയ കോർഡിനേറ്റർ ഐപിസി സെൻട്രൽ റീജിയൻ, 847-912-5578

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam