ന്യൂഡൽഹി: ജന്തർമന്തറിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരേ പൊലീസ് കേസെടുത്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കാളിയായ രുചിക സിംഗി(25)നെതിരേയാണ് നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടരന്വേഷണത്തിനായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ ജൂലായ് 23-ന് രുചിക സിംഗ് നടത്തിയ പരാമർശത്തിലാണ് ഇവർക്കെതിരേ പൊലീസിൽ പരാതി എത്തിയത്. യുവതി നടത്തിയ പരാമർശം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനെ അവഹേളിക്കുന്നതാണെന്നും പൊതുസമാധാനം തകർക്കുന്നതാണെന്നുമാണ് പരാതിയിലെ ആരോപണം. തുടർന്നാണ് നോയിഡ എക്സ്പ്രസ് വേ പൊലീസ് യുവതിക്കെതിരേ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, യുവതിക്കെതിരേ പൊലീസ് കേസെടുത്തതിനെതിരേ സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. രുചിക സിംഗ് നടത്തിയ പരാമർശങ്ങൾ തെറ്റായിരിക്കാമെങ്കിലും ഇത്തരം നടപടികൾ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
