പുനർജനിയിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം 

JULY 30, 2026, 8:19 PM

തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. 

 പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ വിദേശ ഫണ്ടുവാങ്ങിയതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്.

നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഇടതു പക്ഷത്തിന്റെ ആരോപണം. പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.

vachakam
vachakam
vachakam

വിദേശഫണ്ട് വാങ്ങിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഇടത് സർക്കാറിൻ്റെ കാലത്തെ വിജിലൻസ് ഡയറക്ടറുടെ ശുപാർശയും യുഡിഎഫ് സർക്കാർ തള്ളി.

സതീശനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം ആരോപണം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ ലക്ഷ്യമിട്ട് പുനർജനിയിലെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam