താനെയിൽ നാലു നില കെട്ടിടം തകർന്നു വീണു; അഞ്ചു മരണം, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം!

JULY 30, 2026, 10:27 PM

മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയിൽ നാലു നില കെട്ടിടം തകർന്നു വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 11.30-ഓടെ ബാലാജി നഗറിലെ 'കോഹിനൂർ' കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്.

കെട്ടിടത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

നാല് നിലകളിലായി 48 മുറികളുള്ള ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭാ അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

vachakam
vachakam
vachakam

വ്യാഴാഴ്ച രാത്രി 9 മണിയോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ഭൂരിഭാഗം കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ചിലർ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കെട്ടിടത്തിന്റെ 'ബി' വിങ് പൂർണ്ണമായും തകർന്നു വീണത്.

സംഭവസ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന (NDRF), താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ വൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്നിഫർ ഡോഗ് സ്ക്വാഡ്, നാല് ഫയർ എഞ്ചിനുകൾ, രണ്ട് ആംബുലൻസുകൾ,  എന്നിവ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam