കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെൻറൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
ലോൺ ആപ്പിൽ നിന്ന് നിതിൻ കടം എടുത്തിരുന്നുവെന്നും കോളേജിലെ ടീച്ചറുടെ നമ്പറാണ് ലോണിനായി കൊടുത്തതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു.
നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവ്വം നൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കും.
സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളുടെ മൊഴിയെടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളേജിലെ അധ്യാപികയ്ക്ക് നിരന്തരം കോൾ വന്നിരുന്നു. തുടർന്ന് അധ്യാപിക പൊലീസിൽ പരാതിയും നൽകിയിരുന്നു.
ലോൺ ആപ്പിൽ നിന്ന് ടീച്ചർക്ക് നിരന്തരം കോൾ വന്നിരുന്നു. ഇതുമൂലം ഉള്ള സമ്മർദ്ദവും നിതിൻ്റെ മരണത്തിന് കാരണമാകാം. ശബ്ദ സന്ദേശം പരിശോധിക്കാം. നിതിനെതിരെ ലോൺ ആപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നേഴ്സുമാരുടെ തീരാ സമരത്തിന് ഫോമാ 'ടീം പ്രോമീസി'ന്റെ ഐക്യദാര്ഢ്യം: മാത്യു വര്ഗീസ് (ജോസ്
ലക്ഷ്യം തെറ്റില്ല, ഏതു നിമിഷവും ആക്രമണം; ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ