ഡാളസ് : സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസ് സമൂഹത്തിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ ജോണ്ടേ ആൻഡേഴ്‌സനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി 21 വയസ്സുകാരനായ കർട്ടിസ് കാർട്ടറെയും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പിടികൂടുന്നതിനിടെ, എ.ആർ. 15 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും 200ൽ അധികം വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ആൻഡേഴ്‌സനെതിരെ കവർച്ചാ കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് കവർച്ചാ കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 150,000 ഡോളർ ജാമ്യത്തിൽ ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, കാർട്ടർക്കെതിരെ ഇൻഡീസന്റ് എക്‌സ്‌പോഷർ, അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ 1,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്