കേന്ദ്ര സർവീസിൽ സേവനമനുഷ്ഠിക്കാനുള്ള തന്റെ അവസരം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെന്ന്    ഫയർഫോഴ്‌സ് മേധാവി

SEPTEMBER 9, 2025, 1:29 AM

തിരുവനന്തപുരം:  സർക്കാരുമായി തുറന്ന പോരിന് ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത.  കേന്ദ്ര സർക്കാർ നിയമനത്തിനായുള്ള വിജിലൻസ് ക്ലിയറൻസ് പിടിച്ചുവെച്ചുവെന്നാണ് യോഗേഷ് ഗുപ്ത ആരോപിക്കുന്നത്. 

കേന്ദ്ര സർവീസിൽ സേവനമനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂർവം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെന്നു കാണിച്ച് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. 

കേന്ദ്ര നിയമനം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്നാണ് യോഗേഷ് ഗുപ്ത ഉന്നയിച്ച ആരോപണം. കേന്ദ്രം ആവശ്യപ്പെട്ടിട്ടും രേഖകൾ കൈമാറിയില്ലെന്ന് അദ്ദേഹം ഹർജിയിൽ ആരോപിച്ചു.

vachakam
vachakam
vachakam

കേന്ദ്ര സർവീസിൽ ഡിജിപിയായി എംപാനൽ ചെയ്യുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകാൻ കത്തും ഇമെയിലും മുഖേന 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഗൗനിച്ചില്ല. ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ വളർച്ച തടയാനുള്ള നീക്കമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മാസം 27ന് അദ്ദേഹം സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.

റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്ക് ഉത്തരവിടണമെന്നും പിഴ ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam