കൊല്ലം: വിചിത്ര അറിയിപ്പുമായി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ.
വിവിധ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്നാണ് അറിയിപ്പ്. ഈ അറിയിപ്പ് സ്റ്റേഷന്റെ മുൻപിൽ പതിപ്പിച്ച് വെച്ചിട്ടുണ്ട്.
സ്റ്റേഷൻ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു എന്ന നോട്ടീസ് ആണ് സ്റ്റേഷന് മുന്നിൽ പതിച്ചത്.
സ്റ്റേഷനിൽ സ്ഥലപരിമിതിയുണ്ടെന്നും പരാതിയുമായും അല്ലാതെയും നിരവധി പേർ വരുന്നതിനാലാണ് നോട്ടീസ് പതിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്