യു എസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്ത് തന്നെ അപേക്ഷിക്കണം

SEPTEMBER 9, 2025, 1:12 AM

വാഷിംഗ്ടൺ ഡി.സി : ഇന്ത്യൻ പൗരന്മാർക്ക് യു.എസ്. വിസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ നയം അനുസരിച്ച്, ഇനി മുതൽ എല്ലാ നോൺ ഇമിഗ്രന്റ് വിസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ.

ഇതുവരെ, പല ഇന്ത്യൻ പൗരന്മാരും സിംഗപ്പൂർ, ജർമ്മനി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ബി1 (ബിസിനസ്), ബി2 (ടൂറിസം) വിസകൾക്ക് വേഗത്തിൽ അപ്പോയിന്റ്‌മെന്റ് നേടാറുണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടസ്സമുണ്ടാക്കും.

ഇന്ത്യയിൽ നിലവിൽ വിസ അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ 3.5 മാസം മുതൽ 9 മാസം വരെയാണ് കാത്തിരിപ്പ് സമയം. ഈ പുതിയ നയം കാരണം ഇന്ത്യയിലെ വിസ ലഭിക്കാനുള്ള കാലതാമസം ഇനിയും വർധിക്കുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

കൂടാതെ, സെപ്തംബർ 2 മുതൽ നിലവിൽ വന്ന ഇൻപേഴ്‌സൺ ഇന്റർവ്യൂ നിർബന്ധമാക്കിയ മറ്റൊരു നയവും ഈ പ്രശ്‌നം കൂടുതൽ വഷളാക്കും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam