കൊല്ലം: ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ അഞ്ജന (25) ആണ് മരിച്ചത്.
ജോലിക്ക് പോവുകയായിരുന്ന അഞ്ജനയുടെ സ്കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. അഞ്ജനയുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. സ്കൂട്ടറും കത്തിനശിച്ചു. കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പുന്നമൂട് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
സ്കൂള്‍ ബസാണ് അഞ്ജനയുടെ സ്കൂട്ടറില്‍ ഇടിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്.
ഈയടുത്താണ് അഞ്ജനയുടെ വിവാഹം നിശ്ചയിച്ചത്. ഒക്ടോബര്‍ 19 ന് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കേയാണ് ദാരുണാന്ത്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്