കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ അനുസ്മരണ ദിനത്തിൽ കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ.
എസ് ആകൃതിയിലുളള കത്തികൊണ്ടാണ് കേക്ക് മുറിച്ചത്. അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് എസ് മോഡൽ കത്തികൊണ്ട് മുറിച്ചത്.
കണ്ണൂർ കണ്ണവത്താണ് സംഭവം. റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
2020 സെപ്റ്റംബറിലാണ് കണ്ണവത്തുളള എസ്ഡിപി ഐ പ്രവർത്തകനായിരുന്ന സലാഹുദ്ദീനെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒൻപതോളം ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സലാഹുദ്ദീന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടികൾ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രദേശത്ത് നടത്തിയിരുന്നു.
അതിനുപിന്നാലെയാണ് എസ് ആകൃതിയിലുളള കത്തിയുമായി കേക്ക് മുറിക്കുന്ന വീഡിയോ ആർഎസ്എസ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണവം പൊലീസ് സ്വമേധയാ കേസെടുത്തു. ദുർഗ നഗർ ചുണ്ടയിൽ എന്ന സംഘപരിവാർ ഇൻസ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്