ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളക്ക് സമാപനം.പമ്പയില്‍ ഓളങ്ങള്‍ കീറിമുറിച്ചുള്ള ഫൈനലില്‍ മേലുകരയും കോറ്റാത്തൂർ കൈതകോടിയും ജേതാക്കളായി. എ ബാച്ച് മത്സരത്തിലാണ് മേലുക്കര ഒന്നാമതെത്തിയത്. ബി ബാച്ചിൽ കോറ്റാത്തൂരും ഒന്നാമതായി ഫിനിഷ് ചെയ്തു. ഇരു പള്ളിയോടങ്ങളും മന്നം ട്രോഫി കരസ്ഥമാക്കി.
ലൂസേർസ് ഫൈനലിൽ എ ബാച്ചിൽ കുറിയന്നൂർ പള്ളിയോടവും ബി ബാച്ചിൽ വന്മഴി പള്ളിയോടവും വിജയികളായി. ആർ ശങ്കർ ട്രോഫി നെല്ലിക്കൽ പള്ളിയോടം കരസ്ഥമാക്കി. ആചാര അനുഷ്ഠാനങ്ങൾക്കും താളത്തിലുള്ള തുഴച്ചിലിനും പുറമേ വേഗത കൂടി മാനദണ്ഡമാക്കിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്.
ആറന്മുള സത്രക്കടവില്‍ റവന്യുമന്ത്രി കെ രാജനാണ് ജലമേള ഉദ്ഘാടനം ചെയ്തത്.1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വെെകീട്ട് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിനാണ് വള്ളംകളി മത്സരം ഫ്ലാഗ് ഓഫ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്