സെൻട്രൽ മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡക്കർ ബസിലേക്ക് ഇടിച്ചു കയറി പത്ത് പേർ മരിച്ചു.ബസിലുണ്ടായിരുന്ന 61 പേർക്ക് പരുക്കേറ്റു. ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറ്റ്ലാകോമുൽകോ പട്ടണത്തിനും സമീപമുള്ള ഹൈവേയിലെ വ്യാവസായിക മേഖലയിലാണ് അപകടം സംഭവിച്ചത്.
ട്രെയിനിന് മുന്നിലൂടെ കടന്നുപോകാൻ ശ്രമിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്