പത്തനംതിട്ട: ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി.
ഹൈകോടതി അനുമതിയില്ലാതെ ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സ്വർണപ്പണികൾ സന്നിധാനത്ത് നടത്തണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. ഇതടക്കം ലംഘിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്.
ഇതുസംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്