ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' ശ്രീ ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിക്കും

SEPTEMBER 9, 2025, 8:42 AM

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ് ' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. മലയാളത്തിലെ മുൻനിര സിനിമ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമാകുമ്പോൾ പ്രതീക്ഷകളെറെയാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്.

സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം ഒരു ക്ലീൻ എന്റർടൈനർ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രോമോ കണ്ടന്റുകൾ നൽകുന്നത്. നേരത്തെ തിങ്ക് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരുന്നു. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

കോ - പ്രൊഡ്യൂസേഴ്‌സ് : ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ : ദീനോ ശങ്കർ, ഓഡിയോഗ്രാഫി : വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ : ഗായത്രി കിഷോർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ : പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് : വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ  :ജിജോ കെ ജോയ്, സംഘട്ടനം : മഹേഷ് മാത്യു, വരികൾ : അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്‌സ് : 3 ഡോർസ് , കളറിസ്റ്റ് : ശ്രീക് വാര്യർ, ഡിഐ : കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ : ബിബിൻ സേവ്യർ, സ്റ്റിൽസ് : റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് : രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ : എയിസ്‌തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ : ട്യൂണി ജോൺ, പി ആർ ഒ &  മാർക്കറ്റിംഗ്  : വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ശ്രീ ഗോകുലം മൂവീസിനു വേണ്ടി തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam