കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി

SEPTEMBER 9, 2025, 12:52 AM

കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കാലിഫോർണിയയിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർക്ക് റോന്തുചുറ്റാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. ഒരു വിശദീകരണവുമില്ലാതെയാണ് കോടതി ഈ തീരുമാനം എടുത്തത്. ഏഴ് കൗണ്ടികളിൽ മാത്രമാണ് ഈ തീരുമാനം നിലവിലുള്ളതെങ്കിലും, സമാനമായ രീതിയിലുള്ള നടപടികൾ മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ, ലോസ് ആഞ്ചൽസിനു ചുറ്റും മുഖംമൂടി ധരിച്ച ICE ഏജന്റുമാർ ലത്തീനോ വംശജരെ തടഞ്ഞുനിർത്തി അവരുടെ രേഖകൾ പരിശോധിച്ചത് നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കീഴ് കോടതികൾ വിലയിരുത്തിയിരുന്നു. എന്നാൽ, സുപ്രീം കോടതി ഈ നിലപാട് തള്ളി.

ഈ വർഷം ജൂലൈ വരെ, കുടിയേറ്റ കോടതികൾ 417,631 പേരെ നാടുകടത്താൻ ഉത്തരവിട്ടു. 2025 സാമ്പത്തിക വർഷത്തിൽ നാടുകടത്തപ്പെട്ടവരിൽ 90,910 പേരും മെക്‌സിക്കോയിൽ നിന്നുള്ളവരാണ്, കൂടാതെ ഹോണ്ടുറാസ് (61,536), ഗ്വാട്ടിമാല (59,508) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകുന്നവരിൽ ഭൂരിഭാഗം പേർക്കും അഭിഭാഷകന്റെ സഹായം ലഭിക്കുന്നില്ല. ജൂലൈയിൽ നാടുകടത്തൽ ഉത്തരവ് ലഭിച്ചവരിൽ 21.3% പേർക്ക് മാത്രമാണ് അഭിഭാഷകരുണ്ടായിരുന്നത്.

vachakam
vachakam
vachakam

ട്രംപ് ഭരണകൂടം അധികാരമേറ്റ 2025 ജനുവരി 28 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കനുസരിച്ച്, ICE ഏജന്റുമാർ 195,249 പേരെ അറസ്റ്റ് ചെയ്യുകയും 197,526 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം, ICE കസ്റ്റഡിയിൽ 61,226 ആളുകളുണ്ട്, അതിൽ 70.3% പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല.

2015 വരെ, ഏഷ്യൻ വംശജരായ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരികയായിരുന്നു, പക്ഷേ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ലാറ്റിനോ വംശജരാണ് കൂടുതൽ.

vachakam
vachakam
vachakam

കസ്റ്റഡിയിലുള്ള കറുത്ത വർഗ്ഗക്കാർ മറ്റ് കുടിയേറ്റക്കാരെ അപേക്ഷിച്ച് കൂടുതൽ ദുരുപയോഗം നേരിടുന്നുവെന്ന് ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ICE കസ്റ്റഡിയിലുള്ള മൊത്തം ജനസംഖ്യയുടെ 6% മാത്രമാണ് കറുത്ത വർഗ്ഗക്കാർ എങ്കിലും, ദുരുപയോഗം സംബന്ധിച്ച പരാതികളിൽ 28% വരുന്നത് അവരിൽ നിന്നാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam