ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവ്. രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, ധനമന്ത്രി രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ മഹനീയമായി കൈകാര്യം ചെയ്ത ഡോ. മൻമോഹൻ സിങ്ങ്. ലോകമെങ്ങും ബഹുമാനത്തോടെ നോക്കുന്ന ഒരു മഹത് വ്യക്തിയെ തേജോവധം ചെയ്യാൻ ഈരാജ്യത്തെ അല്പന്മാർക്ക് കഴിയുകയില്ലെന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്.
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. ഇന്ത്യയെ ആധുനിക യുഗത്തിലേക്കു നയിച്ചവരിൽ പ്രധാനിയുമാണ്. അദ്ദേഹത്തെ ബി.ജെ.പി സർക്കാർ എങ്ങിനെയൊക്കെ താറടിക്കാമോ ആ വഴികള എല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിനെതിരെ പ്രയോഗിച്ച കൽക്കരി കുംഭകൊണക്കേസ്. ഇപ്പോഴിതാ സിങ്ങിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നു.
ആ കേസിൽ മൻമോഹൻ സിങ്ങിന് സമൻസ് അയച്ച വിചാരണക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ നടപടികളെല്ലാം ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്.
സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർണായകമായ ഈ വിധി. മൻമോഹൻ സിങ്ങിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ഓഗസ്റ്റിലും ഒക്ടോബറിലും സി.ബി.ഐ വിചാരണക്കോടതിയിൽ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ, സ്‌പെഷ്യൽ ജഡ്ജി ഈ റിപ്പോർട്ടുകൾ അപ്പാടെ തള്ളുകയും കേസ് രജിസ്റ്റർ ചെയ്ത് 2015 മാർച്ചിൽ വിചാരണ നേരിടാൻ മൻമോഹൻ സിങ്ങിന് സമൻസ് അയക്കുകയുമായിരുന്നു.
സി.ബി.ഐ കോടതിയുടെ 2015 മാർച്ചിലെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, കേസ് നടപടികൾ ഔദ്യോഗികമായി അവസാനിപ്പിച്ചു. 2024 ഡിസംബർ 26ന് മൻമോഹൻ സിങ് അന്തരിച്ചതോടെ അപ്പീൽ സാങ്കേതികമായി അവസാനിപ്പിക്കുക എന്നതാണ് സാമാന്യ മര്യാദ. എന്നാൽ ആ മര്യാദ കാണിക്കാൻ പോലും തയ്യാറായില്ല. വിചാരണക്കോടതി അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിംഗ്വി എന്നിവരുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഇപ്പോൾ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവ്. രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, ധനമന്ത്രി രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ മഹനീയമായി കൈകാര്യം ചെയ്ത ലോകമെങ്ങും ബഹുമാനത്തോടെ നോക്കുന്ന ഒരു മഹത് വ്യക്തിയെ തേജോവധം ചെയ്യാൻ ഈരാജ്യത്തെ അല്പന്മാർക്ക് കഴിയുകയില്ലെന്ന് ഇനിയെങ്കിലും ഇവർ മനസിലാക്കിയാൽ നന്ന്.
ഇന്ന് അതിവേഗം ഡിജിറ്റൽ രംഗത്ത് കുതിക്കുന്നു നമ്മുടെ രാജ്യം. അതിന് വഴിമരുന്നിട്ട തന്ത്രജ്ഞൻ മൻമോഹൻ സിങ്ങുതന്നെ ആയിരുന്നു.
കോൺഗ്രസിന്റെ ഏറ്റവും സൗമ്യമുഖമായിരുന്ന മൻമോഹൻ സിംഗ്. 1991ലെ നരസിംഹ റാവു സർക്കാരിൽ ധനകാര്യ മന്ത്രിയായാണ് മൻമോഹൻസിങ്ങിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം രാഷ്ട്രം എങ്ങനെ മുന്നോട്ടുപോകണം എന്ന കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ ഗവർണറായും പ്ലാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാനായും ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര സാമ്പത്തികനയ വിദഗ്ധരുടെ കൂട്ടായ്മയായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറലായും മികവ് തെളിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം റാവു മന്ത്രിസഭയിൽ അംഗമായത്.
മന്ത്രിസഭയിലേക്കുള്ള നരസിംഹ റാവുവിന്റെ ക്ഷണത്തെ പിന്നീട് രസകരമായ രീതിയിൽ മൻമോഹൻ തന്നെ വിവരിച്ചിട്ടുമുണ്ട്. 'റാവു മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടന്ന ദിവസം പ്രിൻസിപ്പൽ സെക്രട്ടറിയെ എന്റെ അടുക്കലേക്ക് അയച്ചു. പ്രധാനമന്ത്രിക്ക് എന്നെ ധനമന്ത്രിയാക്കാൻ താല്പര്യമുണ്ടെന്നായിരുന്നു ലഭിച്ച സന്ദേശം. ഞാൻ അത് കാര്യമാക്കിയില്ല.
എന്നാൽ പിറ്റേന്ന് രാവിലെ റാവുവിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായി. സത്യപ്രതിജ്ഞയ്ക്ക് തയാറായി രാഷ്ട്രപതി ഭവനിലേക്ക് എത്താനായിരുന്നു നിർദേശം. ഇതായിരുന്നു എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം,' ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനായ മാർക്ക് ടുള്ളിയോട് മൻമോഹൻ സിങ് പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് മൻമോഹൻ സിങ് മത്സരിച്ചിട്ടുള്ളത്. 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പടുകയായിരുന്നു. അന്ന് ബി.ജെപി.യുടെ പ്രൊഫ. വിജയ് കുമാർ മൽഹോത്രയോടായിരുന്നു മൻമോഹൻ സിങ്ങിന്റെ തോൽവി. 1991ൽ ധനമന്ത്രിയായി നാല് മാസത്തിനുശേഷമാണ് കോൺഗ്രസ് മൻമോഹൻ സിങ്ങിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അഞ്ച് തവണയാണ് അസമിനെ പ്രതിനിധീകരിച്ച് മൻമോഹൻ സിങ് രാജ്യസഭയിലെത്തിയത്. 2019ൽ രാജസ്ഥാനിൽനിന്നാണ് മൻമോഹൻ പാർലമെന്റിലെത്തിയത്.
ആരോഗ്യസ്ഥിതി മോശമായ അവസാന കാലങ്ങളിൽ വീൽചെയറിലായിരുന്നു അദ്ദേഹം പാർലമെന്റിലെത്തിയത്. അന്ന് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ആ ചിത്രം. 91ൽ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മൻമോഹൻ സിങ്ങിന് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസൻസ് രാജ് റദ്ദാക്കിയതായിരുന്നു സുപ്രധാന നടപടികളിലൊന്ന്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉദാരമാക്കി. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും വളർച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികളായിരുന്നു മൻമോഹൻ സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറ്റിയത് ഡോ. മൻമോഹൻ സിങ്ങായിരുന്നു. ഇനിയെങ്കിലും അദ്ദേഹത്തോട് ചെയ്ത അനീതി തിരിച്ചറിഞ്ഞ് അതിന് ഉത്തരവാദികളായവർ മാപ്പുപറയാൻ തയ്യാറാവുകയാണ് വേണ്ടത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
